ഐ സി ബാലകൃഷ്ണന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
സുല്‍ത്താന്‍ബത്തേരി: ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണന് എം എല്‍ എ പത്രികസമര്‍പ്പിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, മുസ്ലിം ലീഗ് വയനാട് ജില്ല ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്. നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് അബ്ദുള്ള മാടക്കര, കണ്‍വീനര്‍ ഡി പി രാജശേഖരന് എന്നിവര്‍ക്കൊപ്പമെത്തിയാണ് ഐ സി ബാലകൃഷ്ണന് ഉപവരണാധികാരിയായ ബത്തേരി തഹസില്‍ദാര്‍ സി സുബൈര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. രാവിലെ പൂതാടി ക്ഷേത്രം, മീനങ്ങാടി പുറക്കാടി പൂമാല പരദേവത ദേവി ക്ഷേത്രം, മത്സ്യവതാര ക്ഷേത്രം, ബത്തേരി മഹാഗണപതി ക്ഷേത്രം, ബത്തേരി മാരിയമ്മന്‍ കോവില്‍ ക്ഷേത്രം, ബത്തേരി, തലച്ചില്ലന്‍ ക്ഷേത്രം, കൈപ്പഞ്ചേരി കുറുമസമുദായത്തിന്റെ ആരാധനാ കേന്ദ്രമായ പൂജക്കൂട്ടം ക്ഷേത്രം എന്നിവിടങ്ങളിലെത്തി പ്രാര്‍ഥിച്ച ശേഷം ബത്തേരി ബിഷപ്പ് ഹൗസിലും സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു ഐ സി ബാലകൃഷ്ണന് പത്രികസമര്‍പ്പണത്തിനായി പുറപ്പെട്ടത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു പത്രികാസമര്‍പ്പണം പൂര്‍ത്തിയായത്. പാക്കം തിരുമുഖം കുറുമകുടിയിലെ കുടുംബകാരണവരായ ശേഖരനാണ് ഐ സി ബാലകൃഷ്ണന് നാമനിര്‍ദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നല്‍കിയത്. സുല്‍ത്താന്‍ബത്തേരിയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന് ശേഷം ഐ സി ബാലകൃഷ്ണന് പറഞ്ഞു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്. സുല്‍ത്താന്‍ബത്തേരിയിലെ ജനങ്ങള്‍ക്ക് തന്നെയറിയാം. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ ഇടതുസര്‍ക്കാര്‍ മനപൂര്‍വം മുടക്കിയ ഗവ. കോളജ് എന്ന സ്വപ്നപദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ എല്‍ പൗലോസ്, ടി മുഹമ്മദ്. അബ്ദുള്ള മാടക്കര, ഡി പി രാജശേഖരന്, കെ ഇ വിനയന്, അഡ്വ. പി ഡി സജി, സി അസൈനാര്‍, പി പി അയൂബ്, എന്‍ യു ഉലഹന്നാന്, കെ ആര് സാജന്, എന്‍ സി കൃഷ്ണകുമാര്‍, നിസി അഹമ്മദ്, ഉമ്മര്‍കുണ്ടാട്ടില്‍, വര്‍ഗീസ് മുരിയന്‍കാവില്‍, അഡ്വ. രാജേഷ്കുമാര്‍, എടക്കല്‍ മോഹനന്, പ്രസന്ന ശശീന്ദ്രന്, സി കെ ആരിഫ്, റസീന അബ്ദുള്‍ഖാദര്‍, ബാബു പഴുപ്പത്തൂര്‍, സതീഷ് പൂതിക്കാട്, ബെന്നി കൈനിക്കല്‍, ഗംഗാധരന് ആത്താര്‍ തുടങ്ങിയ നിരവധി നേതാക്കള്‍ പത്രികാസമര്‍പ്പണത്തിന്റെ ഭാഗമായി എത്തിയിരുന്നു.





Leave a Reply