May 15, 2026

യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
IMG_20260323_171530
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. മാനന്തവാടി സെന്റ് ജോസഫ്‌സ് ഹോസ്പിറ്റൽ റോഡിലെ കെട്ടിടത്തിൽ സജ്ജീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം മുൻ മന്ത്രി പി.കെ. ജയലക്ഷ്മി നിർവ്വഹിച്ചു. യു.ഡി.എഫ് ചെയർമാൻ പടയൻ മുഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എച്ച്.ബി. പ്രദീപ് മാസ്റ്റർ, കെ.എൽ. പൗലോസ്, സി. കുഞ്ഞബ്ദുള്ള, സ്ഥാനാർത്ഥി ഉഷ വിജയൻ, അഡ്വ. എൻ.കെ. വർഗ്ഗീസ്, ടി. മൊയ്തു, കോളോത്ത് അബ്ദുള്ള, ജിൽസൺ തൂപ്പുംകര, എം.ജി. ബിജു, എ.എം. നിഷാന്ത്, കെ.എ. ആന്റണി, സിൽവി തോമസ്, ജേക്കബ് സെബാസ്റ്റ്യൻ, പി.വി. ജോർജ്, ശ്രീകാന്ത് പട്ടയൻ, ആമ്പിലാദി അഷ്റഫ്, ചിന്നമ്മ ജോസ്, പി.എം. ബെന്നി, അസീസ് വാളാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *