April 25, 2026

വള്ളിയൂർക്കാവിൽ വീണക്കച്ചേരിയുമായി ദേശീയ ജേതാവ് വന്ദന പി. അയ്യർ

0
IMG_20260325_141147
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നാഷണൽ മത്സരത്തിലെ വിജയം വള്ളിയൂരമ്മയ്ക്ക് സമർപ്പിച്ച് വന്ദന പി. അയ്യർ വീണക്കച്ചേരി അവതരിപ്പിച്ചു. പയിങ്ങാട്ടിരി സ്വദേശിയും മാനന്തവാടി ഗവ. കോളേജ് ബി.കോം വിദ്യാർത്ഥിയുമായ വന്ദന, റിട്ട. പ്രധാനാധ്യാപകൻ എ.എൻ. പരമേശ്വരന്റെയും സുമിത്രയുടെയും മകളാണ്. തിരുവനന്തപുരം പ്രൊഫ. സൗന്ദരരാജന്റെ കീഴിൽ 2021 മുതൽ വീണ അഭ്യസിക്കുന്ന വന്ദന, സ്കൂൾ-സർവ്വകലാശാല കലോത്സവങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2025 മാർച്ചിലെ വള്ളിയൂർക്കാവ് ഉത്സവത്തിലായിരുന്നു വന്ദനയുടെ ആദ്യ കച്ചേരി. നിലവിൽ വിവിധ ക്ഷേത്രങ്ങളിൽ കച്ചേരികൾക്കായി വന്ദനയ്ക്ക് ക്ഷണം ലഭിക്കാറുണ്ട്. ഇന്നലെ നടന്ന പരിപാടിയിൽ സതീശൻ വരദൂർ (മൃദംഗം), ആദിദേവ് സതീശ് (ഘടം), വേദപ്രകാശ് മോഹനൻ (കീബോർഡ്), ജയരാജൻ മാസ്റ്റർ (ഫ്ലൂട്ട്) എന്നിവർ പക്കമേളമൊരുക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *