April 25, 2026

മീനങ്ങാടി കത്തീഡ്രലിൽ പീഡാനുഭവ വാര ശുശ്രൂഷകൾ

0
IMG_20260328_160928
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി: സെന്റ് പീറ്റേഴ്സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ, മൈലമ്പാടി സെന്റ് ജോർജ് , കാര്യമ്പാടി മോർ ബസേലിയോസ് , പള്ളിക്കമൂല സെന്റ് മേരീസ് ,മണി വയൽ മോർ ഗ്രിഗോറിയോസ് എന്നീ ചാപ്പലുകളിൽ പീഡാനുഭവ വാര ശുശ്രൂഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ഓശാന ഞായറാഴ്ച രാവിലെ 6.30-ന് പ്രഭാത പ്രാർത്ഥനയോടെ ശുശ്രൂഷകൾ ആരംഭിക്കും. ഏഴ് മണിക്ക് കുരുത്തോലകൾ പിടിച്ചു കൊണ്ടുള്ള പ്രദക്ഷിണവും തുടർന്ന് ഓശാനയുടെ ശുശ്രൂഷകളും 8.30-ന് വിശുദ്ധ കുർബാനയും ആരംഭിക്കും.

ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് സന്ധ്യാ പ്രാർത്ഥനയും തുടർന്ന് പെസഹായുടെ ശുശ്രൂഷകളും വിശുദ്ധ കുർബാനയും ആരംഭിക്കും.

ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് പ്രഭാത പ്രാർത്ഥനയും എട്ടിന് ദുഃഖവെള്ളിയാഴ്ചയിലെ ശുശ്രൂഷകളും നടത്തപ്പെടും.

ശനിയാഴ്ചരാവിലെ ഏഴിന് മീനങ്ങാടി കത്തീഡ്രലിൽ പ്രഭാത നമസ്കാരവും എട്ട് മണിക്ക് വിശുദ്ധ കുർബാനയും ആരംഭിക്കും.

ഈസ്റ്റർ ശുശ്രൂഷകൾ നാലാം തീയതി ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് സന്ധ്യാ പ്രാർത്ഥനയോടെ ആരംഭിക്കും.

 

മീനങ്ങാടി കത്തീഡ്രലിൽ ഫാ. ബിജുമോൻ കർലോട്ടുകുന്നേലും മൈലമ്പാടി സെന്റ് ജോർജ് ചാപ്പലിൽ ഫാ. എൽദോ ജോണിയും കാര്യമ്പാടി മോർ ബസേലിയോസ് ചാപ്പലിൽ ഫാ. സോജൻ വാണാക്കുടിയിലും പള്ളിക്കമൂല സെന്റ് മേരീസ് ചാപ്പലിൽ ഫാ. റജി പോൾ ചവർപ്പ നാലും മണി വയൽ മോർ ഗ്രിഗോറിയോസ് ചാപ്പലിൽ ഫാ. മത്തായി മത്തോക്കിലും നേതൃത്വം നൽകും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *