April 25, 2026

വോട്ടര്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു

0
IMG_20260328_182823
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: സ്വീപ് വയനാട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. കല്‍പറ്റ സ്വീപ് ടീമിന്റെയും ഐ.ടി.ഡി.പി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ മേപ്പാടി പരൂര്‍ക്കുന്ന് ഉന്നതിയില്‍ നടന്ന പരിപാടി ശ്രദ്ദേയമായി. ഐ.ടി.ഡി.പി ജില്ലാ ഓഫീസര്‍ ജി പ്രമോദ് വോട്ടിന്റെ പ്രാധാന്യം വിശദീകരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എം.കെ ഇന്ദു, പി.എസ് രതീഷ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രാജനികാന്ത്, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

കല്‍പറ്റ ഐ.ടി.ഐയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് അവബോധ പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ ഇന്ദു വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കെ. ദിലീപ് കുമാര്‍ വോട്ടര്‍ അവബോധ ക്ലാസെടുത്തു. യുവജനങ്ങളില്‍ ജനാധിപത്യ ബോധം വളര്‍ത്തുകയും വോട്ടവകാശത്തിന്റെ പ്രാധാന്യം വ്യക്തമാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്നും വോട്ട് ഒരു അവകാശവും ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം പറഞ്ഞു. സ്വീപ് അംഗങ്ങളും ഐ.ടി.ഐ അധ്യാപകരും പങ്കെടുത്തു.

 

എന്റെ വോട്ട് എന്റെ ശബ്ദം എന്ന സന്ദേശവുമായി കല്‍പറ്റ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചെറുകിട വ്യാപാര മേഖലയിലുള്ളവര്‍ക്കും വിവിധ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ക്കും വോട്ടര്‍ ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. വോട്ട് റോബോട്ടിന്റെ അവതരണം പരിപാടിക്ക് പുതുമ നല്‍കി. സ്വീപ് അംഗം കെ. ദിലീപ് കുമാര്‍ വോട്ടര്‍ പ്രതിജ്ഞ നടത്തി. ഡെപ്യൂട്ടി കളക്ടര്‍ എം.കെ ഇന്ദു, സ്വീപ് ടീം അംഗങ്ങളായ രതീഷ് പി.എസ്, ഹംസ, അല്ലി, ആയിഷ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *