April 25, 2026

ജനസംവാദ സദസ്സ് സംഘടിപ്പിച്ചു

0
IMG_20260330_114017
By ന്യൂസ് വയനാട് ബ്യൂറോ

 

കബനിഗിരി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കബനിഗിരി യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രുതി ഗ്രന്ഥശാലയുമായി സഹകരിച്ച് ജനസംവാദ സദസ്സ് സംഘടിപ്പിച്ചു. ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ ‘പശ്ചിമേഷ്യൻ യുദ്ധം: ശാസ്ത്രവും അർത്ഥശാസ്ത്രവും’, ‘കേരളം: സഹജീവനത്തിന്റെ രാഷ്ട്രീയം’ എന്നീ വിഷയങ്ങൾ പി.സി. മാത്യു മാസ്റ്റർ അവതരിപ്പിച്ചു. എം.എം. ടോമി, എ.സി. ഉണ്ണികൃഷ്ണൻ, കെ.എം. റെജി, പി.യു. മർക്കോസ്, ജമുന മാർക്കോസ്, ചാക്കോ മാമ്പിളി, സുഗതൻ കെ.സി, അക്ഷയ് ദാസൻ, അഭിജിത്ത് കെ.എസ്, എൻ.എം. ബേബി, ഷൈജു പി.എം, ഗൗരി സന്തോഷ്, ഗൗതം സന്തോഷ് തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി. യൂണിറ്റ് പ്രസിഡന്റ് സന്തോഷ്കുമാർ കെ.റ്റി അധ്യക്ഷനായ ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി പ്രസാദ് ചിറമൂല സ്വാഗതവും ജോയിന്റ് സെക്രട്ടറി അനന്തു ഷിബു നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *