വള്ളിയൂർക്കാവ് ഉത്സവം: അടിയറ കമ്മിറ്റിയെ അപമാനിച്ചതായി പരാതി
മാനന്തവാടി: വള്ളിയൂർക്കാവ് ദേവസ്വം അധികൃതർ അടിയറ കമ്മിറ്റിയെ അപമാനിച്ചതായും ഇതിനെതിരെ ദേവസ്വം ബോർഡിന് പരാതി നൽകുമെന്നും തലപ്പുഴ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ. അപ്രതീക്ഷിതമായ മഴയിലും ഭാരിച്ച സാമ്പത്തിക ബാദ്ധ്യത ഏറ്റെടുത്ത് ഭക്തി നിർഭരമായ അടിയറ മേലെ കാവിൽ എത്തി തൊഴുത് വലം വെക്കുന്നതിനിടയിലാണ് തലപ്പുഴ അടിയറയിലെ സ്ത്രീകളോട് ദേവസ്വം വളണ്ടിയേഴ്സ് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തത്. ഇതാണ് തർക്കത്തിലും കൈയ്യാങ്കാളിയിലും കലാശിച്ചതെന്ന് അവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒരു വിഭാഗം ആളുകളെ മാത്രം വളണ്ടിയർമാരായി നിയമിക്കുകയും ഇതിൽ ചിലർ മദ്യപിച് മോശമായി പെരുമാറുകയും ചെയ്തു. ഇതിന് എക്സിക്യൂട്ടിവ് ഓഫീസറും ഒത്താശ ചെയ്തത് നൽകിയതായി ആരോപിച്ചാാണ് മഴയിൽ നനഞ്ഞ് കുതിർന്ന് വന്ന തലപ്പുഴ അടിയറക്കാർ ശക്തമായി പ്രതിഷേധിക്കുകയും ദേവസ്വം അധികൃതർ നൽകുന്ന അതിഥ്യ ആചാര മര്യാദകൾക്ക് നിൽക്കാതെ വള്ളിയൂർക്കാവ് ഉത്സവത്തിൻ്റെ ആചാര അനുഷ്ഠാനങ്ങളും പരിപാവനതയും കാത്ത് സൂക്ഷിക്കുന്നതിൽ ദേവസ്വം അധികൃതർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിഷേധിച്ച് ഇറങ്ങി പോരുകയും ചെയ്തത്.
അടിയറ വള്ളിയൂർക്കാവിൽ എത്തി ചേർന്നപ്പോൾ അധികൃതർ വേണ്ടുന്ന രൂപത്തിൽ വാളണ്ടിയർമാരേ നിർത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ താഴെക്കാവിൽ ദേവസ്വം ഓഫീസ് അങ്കണത്തിൻ്റെ മുമ്പിൽ അടിയറ അസ്വദിച്ച് നിന്നത് വഴി മേലെക്കാവിലേക്കുള്ള റോഡ് പൂർണ്ണമായും തടസപ്പെട്ടിരുന്നു. കൂടാതെ ശക്തമായ മഴയത്ത് തലപ്പുഴ അടിയറക്ക് കടന്ന് പോകാൻ അവസരം ഒരുക്കാത്തത് വഴി ഒണ്ടയങ്ങാടി അടിയറയിലും തലപ്പുഴ അടിയറയിലും തിക്കിലും തിരക്കിലും പെട്ട് മഴ വെള്ളത്തിൽ ആളുകൾ വിഴുന്ന സാഹചര്യംപോലും ഉണ്ടായി. വയനാടിന്റെ ദേശീയ ഉത്സവമായ വള്ളിയൂർക്കാവ് മഹോത്സവം സംഘടിപ്പിക്കുന്നതിന് സ്ഥിരം സമിതി ഉണ്ടാക്കണമെന്നും ഉത്സവത്തെ ജനകീയവും വിപുലവുമാക്കണമെന്നും ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെട്ടു.
തീരെ പ്രാപ്തരല്ലാത്ത ആളുകളുടെ കൈയിലാണ് ഇപ്പോൾ ക്ഷേത്രഭരണം. ചന്തക്കും, ട്രേഡ് ഫെയറിനും വേണ്ടി ക്ഷേത്രം വക സ്ഥലം ലേലം ചെയ്ത് നൽകുന്നതിലൂടെ ക്ഷേത്രത്തിന് ലഭിക്കുംന്ന ധനം ധൂർത്തടിക്കാൻ മാത്രമാണ് ഉത്സവം നടത്താൻ വള്ളിയൂർക്കാവ് ദേവസ്വം ഭാരവാഹികൾ ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു.
ലക്ഷക്കണക്കിന് രൂപ മുടക്കിയും, കിലോമീറ്ററുകൾ കാൽനടയായും സഞ്ചരിച്ചും ആറാട്ട് മഹോത്സവത്തിന് അടിയറയുമായി എത്തുന്നവരെ അപമാനിക്കുന്ന സമീപനമാണ് വള്ളിയൂർകാവ് ദേവസ്വത്തിനും അവരുടെ ആളുകൾക്കും ഉള്ളത്. ദേവസ്വം ഈ രീതിയിലാണ് മുന്നോട്ട് പോകുന്നത് എങ്കിൽ വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിൻ്റെ പ്രാധാന്യവും പ്രൗഡിയും വെറും ഓർമ്മ മാത്രമായി തീരുമെന്നും ഇവർ പറഞ്ഞു.
രക്ഷാധികാരി പി എസ് മുരുകേശൻ, പ്രസി: കെ വി ശശീന്ദ്രൻ, സെക്രട്ടറി ദിലീഷ് അച്ചുതൻ, ട്രഷറർ കെ രവി, എസ് വി ചന്ദ്രമോഹനൻ, മുരളി കൃഷ്ണൻ അത്തിക്കോട്, കെ പി സുശാന്ത്, ശ്രീലത പ്രകാശൻ, ആർ ശാലിനി എന്നിവർ സംബന്ധിച്ചു





Leave a Reply