April 28, 2026

ബെംഗളൂരുവിൽ വാഹനാപകടം: വയനാട് സ്വദേശി ഉൾപ്പെടെ രണ്ട് മലയാളി യുവാക്കൾ മരിച്ചു

0
IMG_20260428_140953
By ന്യൂസ് വയനാട് ബ്യൂറോ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം രാംനഗരയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശി ഉൾപ്പെടെ രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട് സ്വദേശി അജിത്ത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി സുബിൽ പി ടി (37) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇരുവരും. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും രാംനഗരയിലേക്ക് തിരിച്ചു. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *