‘ഭരണവിരുദ്ധ വികാരം അനുകൂലമായി, മാനന്തവാടിയിലെ വോട്ടർമാർക്ക് നന്ദി’: ഉഷാ വിജയൻ
മാനന്തവാടി: തന്നെ നെഞ്ചോട് ചേർത്ത മാനന്തവാടിയിലെ വോട്ടർമാർക്കും യു.ഡി.എഫ് പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി യു.ഡി.എഫ് സ്ഥാനാർത്ഥി ഉഷാ വിജയൻ. മന്ത്രി ഒ.ആർ. കേളുവിനെ തോൽപ്പിച്ച് മണ്ഡലം തിരിച്ച് പിടിച്ചാണ് ഉഷ വിജയന്റെ മിന്നും വിജയം. സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരമാണ് യു.ഡി.എഫിന് അനുകൂലമായ കാറ്റായി മാറിയത്. ‘മാനന്തവാടിയിലെ മുഴുവൻ വോട്ടർമാരോടും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി’ അറിയിക്കുകയാണെന്നും അവർ പറഞ്ഞു.
യു.ഡി.എഫിൻ്റെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായി നിന്ന് വളരെ കൃത്യതയോടെ പ്രവർത്തിച്ചു. ടീം യു.ഡി.എഫ് സംവിധാനത്തിന്റെ പ്രവർത്തനമാണ് വിജയത്തിലേക്ക് നയിച്ചതെന്നും ഉഷ വിജയൻ പറഞ്ഞു. യു.ഡി.എഫിൻ്റെ മണ്ണാണ് മാനന്തവാടി എന്നും അത് തിരിച്ചുപിടിക്കാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്നും അവർ പറഞ്ഞു.





Leave a Reply