പഴയ ഭൂരിപക്ഷം പത്തുമടങ്ങാക്കി ഉയർത്തി; കൽപ്പറ്റയിൽ അഡ്വ ടി സിദ്ദിഖിന് വമ്പൻ വിജയം
കൽപ്പറ്റ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ യുഡിഎഫിന് ഉജ്ജ്വല വിജയം. 97379 വോട്ട് നേടിയാണ് യുഡിഎഫിന്റെ അഡ്വ. ടി സിദ്ദിഖ് മണ്ഡലം നിലനിർത്തിയത്. എൽഡിഎഫിന്റെ പി കെ അനിൽകുമാർ 52348 വോട്ടും, എൻഡിഎ സ്ഥാനാർഥി പ്രശാന്ത് മലവയൽ 19175 വോട്ടും നേടി. 45031 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിദ്ദിഖിന്റെ വിജയം.
കൽപ്പറ്റയിലെ ജനങ്ങൾ രണ്ടാം തവണയാണ് സിദ്ദിഖിനെ തങ്ങളുടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കുന്നത്. 2021 ലെ തിരഞ്ഞെടുപ്പിൽ 5,400ൽ കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സിദ്ദിഖിന്റെ വിജയം. ഇത്തവണ ഭൂരിപക്ഷം 45031 ആയി ഉയർത്താൻ സിദ്ദിഖ് സാധിച്ചു. വമ്പൻ ഭൂരിപക്ഷത്തിലാണ് സിദ്ദിഖിന്റെ ഇത്തവണത്തെ വിജയം.
കെെവിട്ട് പോയ കൽപ്പറ്റ മണ്ഡലം 2021ൽ ടി സിദ്ദിഖിലൂടെയാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. ഇത്തവണയും മണ്ഡലം നിലനിർത്താൻ കോൺഗ്രസിന് സാധിച്ചു. കോൺഗ്രസിൽ നിന്ന് മണ്ഡലം തിരിച്ച് പിടിക്കാൻ ശക്തമായ പോരാട്ടമാണ് എൽഡിഎഫ് കാഴ്ചവെച്ചത്. കഴിഞ്ഞ തവണത്തേക്കാൾ കുറവ് വോട്ടാണ് എൽഡിഎഫിന് ഇത്തവണ ലഭിച്ചത്. എൻഡിഎയും വോട്ട് വർദ്ധിപ്പിച്ചിട്ടുണ്ട്.





Leave a Reply