മാനന്തവാടി ഡയാന സ്പോർട്സ് ആന്റ് ആർട്സ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
മാനന്തവാടി: സാമൂഹ്യ സന്നദ്ധമേഖലയിലെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ മാനന്തവാടി ഡയാന സ്പോർട്സ് ആന്റ് ആർട്സ് ക്ലബ്ബ് ജനറൽ ബോഡി യോഗം തീരുമാനിച്ചു. പുതിയ ഭാരവാഹികളായി ഇ.എം. ശ്രീധരൻ മാസ്റ്റർ (പ്രസിഡന്റ്), ഷറഫുദ്ദീൻ കടവത്ത്, ഡോ. വി.പി. ഉസ്മാൻ, ഡോ. പി.സി. സജിത്ത് (വൈസ് പ്രസിഡന്റുമാർ), മേരി മാതാ ആർട്സ് ആന്റ് സയൻസ് കോളേജ് റിട്ട. പ്രിൻസിപ്പാൾ ഡോ. മരിയ മാർട്ടിൻ (ജനറൽ സെക്രട്ടറി), ആലക്കണ്ടി പ്രദീപ്, ജോസ് സി. പോൾ, വെങ്കിടസുബ്രമണ്യൻ (ജോയിന്റ് സെക്രട്ടറിമാർ), പി.പി. അജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ഫൗണ്ടർ കമ്മറ്റി ചെയർമാൻ പയസ് ടി.എം. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സുധീന്ദ്ര ലാൽ പി., റഹീം എൻ.എ., അബൂബക്കർ കോയ, ഷംസുദ്ദീൻ കടവത്ത് എന്നിവർ സംബന്ധിച്ചു.





Leave a Reply