May 6, 2026

ഗ്യാസ് വില വർദ്ധനവ്: ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

0
IMG_20260506_210725
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പാചകവാതകത്തിന് അന്യായമായി ആയിരം രൂപ വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന കടയടപ്പ് സമരത്തിന്റെ ഭാഗമായി ഭക്ഷണ വിതരണ മേഖലയിലെ സ്ഥാപനങ്ങൾ 24 മണിക്കൂർ അടച്ചിട്ടായിരുന്നു പ്രതിഷേധം. കൽപ്പറ്റ ജൈത്ര തീയേറ്ററിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ ഉദ്ഘാടനം ചെയ്തു.

 

ജില്ലാ പ്രസിഡണ്ട് സി. മുജീബ് ചുണ്ട അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി എം. വിജു മന്ന, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. അസ്ലം ബാവ, പി. സുബൈർ മീനങ്ങാടി, വനിതാ വിങ്ങ് സംസ്ഥാന സെക്രട്ടറി മെറ്റിൻ ഉടുപ്പി എന്നിവർ സംസാരിച്ചു. കൂടാതെ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഇ. ഹൈദ്രു, കൽപ്പറ്റ ഡബ്ല്യു.ടി.എ ജില്ലാ സെക്രട്ടറി സൈഫുള്ള വൈത്തിരി, ബി. അരവിന്ദൻ ബത്തേരി, ആർ. ബാംബൂ റഷീദ്, പി. കെ. അബ്ദുറഹിമാൻ പടിഞ്ഞാറത്തറ, എ. ഷംസുദ്ദീൻ അരപ്പറ്റ, പി. ഉമ്മർ പാരഡൈസ്, പി. പോക്കു ന്യൂ ഫോം, എസ്. സാബു ഷവായ, ടൂറിസം അസോസിയേഷൻ നേതാക്കളായ കെ. പട്ടുവിയ്യനാടൻ, ടി. ഷാഹുൽ ഹമീദ് തുടങ്ങിയവരും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *