ക്ലീൻ തരിയോട്, മഴക്കാലപൂർവ്വ ശുചീകരണം നടത്തി
കാവുംമന്ദം: നാടും നഗരവും ശുചിത്വപൂർണ്ണമാക്കുക, സാംക്രമിക രോഗങ്ങളുടെ സാധ്യതകൾ തടയുക എന്ന ലക്ഷ്യത്തോടുകൂടി തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ ഉടനീളം മഴക്കാലപൂർവ്വ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രൻ ശുചിത്വ സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പുഷ്പ മനോജ്, ഷാജി വട്ടത്തറ, ആമിന റുക്സാന, അംഗങ്ങളായ ഗിരിജാ സത്യൻ, ധനുഷ സുനിൽ, വിജയൻ കളരിക്കോട്, ഷിബു വി ജി, സാഹിറ അഷ്റഫ്, എ കെ മുബഷിർ, ജെസ്സി തോമസ്, ബേബി മൂത്തേടം, സുഭാഷിണി, ഹെൽത്ത് ഇൻസ്പെക്ടർ സജീവ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ്, വീ ഈ ഓ ശ്രീജിത്ത് വി എം തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി സി കെ റസാക്ക് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ഷെറിൻ സഹല നന്ദിയും പറഞ്ഞു. ശുചീകരണ പരിപാടികൾക്ക് ജനപ്രതിനിധികൾ, കുടുംബശ്രീ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മ സേന, ആശാവർക്കർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കാളികളായി.





Leave a Reply