May 7, 2026

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

0
IMG_20260507_184205
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ദേശീയ തലത്തില്‍ ജൂണ്‍ 28ന് നടക്കുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ടാസ്‌ക് ഫോഴ്സ് യോഗം ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. 2014-ല്‍ ഇന്ത്യയെ പോളിയോ മുക്തമായി പ്രഖ്യാപിച്ചിരുന്നെങ്കിലും അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും വൈല്‍ഡ് പോളിയോ വൈറസിന്റെ സാന്നിധ്യം നിലനില്‍ക്കുന്നതിനാല്‍ പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനാണ് എല്ലാവര്‍ഷവും ക്യാമ്പയിന്‍ തുടരുന്നത്. ഇതിന്റെ ഭാഗമായി ദേശീയ ഇമ്മ്യൂണൈസേഷന്‍ ദിനമായ ജൂണ്‍ 28ന് അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കും. വാക്‌സിന്‍ വിതരണത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി വിവിധ വകുപ്പുകള്‍ ചേര്‍ന്നുള്ള കര്‍മ്മ പദ്ധതിക്കും യോഗത്തില്‍ രൂപം നല്‍കി.

 

യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി. രേഖ ആമുഖ ഭാഷണവും ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജെറിന്‍ എസ്. ജെറോഡ് വിഷയാവതരണവും നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റുമാര്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് മേധാവികള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *