മാനന്തവാടിയിൽ കസ്റ്റഡിയിൽ നിന്നും ചാടിയ പ്രതിയെ പിടികൂടി
മാനന്തവാടി: കോടതി പരിസരത്തുനിന്നും പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ മാനന്തവാടി പോലീസ് പിടികൂടി. മാനന്തവാടി സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ കാരക്കുനി ചെറുവയൽ ഉന്നതി ബാബു (28) ആണ് പിടിയിലായത്. ഏപ്രിൽ 13-നാണ് ഇയാൾ കോടതി പരിസരത്ത് വെച്ച് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉന്നതിയിലെ തന്നെ ഇയാളുടെ അനിയന്റെ വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.





Leave a Reply