ബ്രഹ്‌മഗിരി അഴിമതി അന്വേഷിക്കണം: യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച് നടത്തി
ബത്തേരി: ബ്രഹ്‌മഗിരി സൊസൈറ്റിയിലും മലബാര്‍ മീറ്റിലും സിപിഎം നേതൃത്വത്തില്‍ നടത്തിയ അഴിമതിയും കൊള്ളയും അന്വേഷിക്കണമെന്നും സിപിഎം നേതാക്കന്മാര്‍ തട്ടിയെടുത്ത കോടികള്‍ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.
കഴിഞ്ഞ 10 വര്‍ഷകാലമായി ബ്രഹ്‌മഗിരിയുമായി ബന്ധപ്പെട്ട സിപിഎം നേതാക്കന്മാരുടെ സ്വത്തുക്കളിലും സമ്പാദ്യത്തിലും ഉണ്ടായി വര്‍ദ്ധനവുകള്‍ ബ്രഹ്‌മഗിരിയില്‍ നിന്നും കൊള്ളയടിച്ചതാണെന്നും അത് അന്വേഷിച്ച് നിയമനടപടികള്‍ സ്വീകരിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം നടത്തിയത്. സാധാരണക്കാരുടെ പണം തിരിച്ചു കൊടുക്കുന്നത് വരെ സമര രംഗത്തുണ്ടാവും എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസ്താവിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് വി എം യൂനുസ് അലിയുടെ അധ്യക്ഷതയില്‍ നടത്തിയ മാര്‍ച്ചില്‍ ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് സംസ്ഥാന സെക്രട്ടറി അഡ്വ. ലയണല്‍ മാത്യു, അഫ്സല്‍ ചീരാല്‍, നിത കേളു, ഹര്‍ഷല്‍ കെ ബേസില്‍ സാബു, എബി മോളത്ത്, അജയ്, ശ്രീലാല്‍, നിജേഷ് വകേരി ശരത്, ടോണി, മിന്നു, ഗഫൂര്‍, ജസ്റ്റിന്‍, ഗോകുല്‍, മണിക്കുട്ടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply