May 10, 2026

വെങ്ങപ്പള്ളിയിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് പരിക്ക്

0
IMG_20260510_181617
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വെങ്ങപ്പള്ളി മില്ലിന് സമീപം കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ വെള്ളമുണ്ട സ്വദേശി പാട്ടശ്ശേരി റഷീദ്, ബത്തേരി വാകേരി സ്വദേശി റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ഇന്ന് വൈകുന്നേരം നാലേ മുക്കാലോടെയാണ് സംഭവം. നിലമ്പൂർ സ്വദേശികൾ സഞ്ചരിച്ച കാറും ബൈക്കുകളുമാണ് കൂട്ടിയിടിച്ചത്. സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലത്താണ് ഇന്നും അപകടമുണ്ടായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *