പുൽപ്പള്ളിയിൽ “റോട്ടറി കിഡ്‌നി കെയർ” ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി: നിർധനരായ വൃക്കരോഗികൾക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ റോട്ടറി പെപ്പർ ടൗൺ പുൽപ്പള്ളിയുടെ നേതൃത്വത്തിൽ രൂപീകരിച്ച “റോട്ടറി കിഡ്‌നി കെയർ” ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പുൽപ്പള്ളി വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. റോട്ടറി പെപ്പർ ടൗൺ പ്രസിഡന്റ് പോൾ വി. ടോം ചടങ്ങിൽ സ്വാഗതം ആശംസിച്ചു. റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണറും മേജർ ഡോണറുമായ റോട്ടേറിയൻ ബിജോഷ് മാനുവൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, കൽപ്പറ്റ ലിയോ ഹോസ്പിറ്റലിലെ റോട്ടേറിയൻ ഡോ. ടി.പി.വി. സുരേന്ദ്രൻ, വ്യാപാരി വ്യവസായി പ്രസിഡന്റ് മാത്യു മത്തായി ആതിര, ജെ.സി.ഐ പ്രസിഡന്റ് ലിയോ ടോം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാമൂഹ്യ-ആരോഗ്യ മേഖലകളിലെ പ്രമുഖ വ്യക്തികളും ബത്തേരി, കൽപ്പറ്റ, മാനന്തവാടി, മീനങ്ങാടി റോട്ടറി ക്ലബ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി മനോജ് വി.എം നന്ദി രേഖപ്പെടുത്തി. ട്രഷറർ ഷിജു വിൻസന്റ്, ടോമി കക്കുഴിയിൽ, ദീപാ ഷാജി, ഇന്ദിര സുകുമാരൻ, റോയ് ആന്റണി, ഷിനോജ്, എൽദോ മത്തായി, ബിജു വി.ജി, സനിൽ സദാനന്ദൻ, അമൽ, ശരത്, ജോബിഷ്, അരുൺ, ബിജു ശ്രീധരൻ, ജോൺസൻ, സതീഷ്, സാബു, അനീഷ്, സുഭാഷ് എന്നീ റോട്ടേറിയന്മാർ പരിപാടിക്ക് നേതൃത്വം നൽകി.





Leave a Reply