പെരുന്നാൾ സമാപിച്ചു
കണിയാമ്പറ്റ: കണിയാമ്പറ്റ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദയുടെ ഓർമ്മ പെരുന്നാൾ സമാപിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിലെ വൈദികനും സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തനുമായ ഫാദർ ബഹനാൻ കോരുത് നേതൃത്വം നൽകി. ഇടവക വികാരി ഫാദർ കെ പി ജോസഫ്,ഫാദർ ബാബു വർഗീസ് പൂക്കോട്ടിൽ എന്നിവർ സഹ കാർമികരായിരുന്നു. കൽപ്പറ്റ ജില്ലാ കോടതി സബ് ജഡ്ജ് അനീഷ് ചാക്കോ പെരുന്നാൾ സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമന കാന ഞ്ചേരി, സി സുരേഷ് ബാബു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനു ജേക്കബ് വിവിധ മത്സരപരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു. പെരുന്നാളിനോട് അനുബന്ധിച്ച് ഇടവകയിലെ അധ്യാത്മിക സംഘടനകളുടെ വാർഷികം നേർച്ച പ്രദക്ഷിണം,ലേലം, തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരുന്നു.





Leave a Reply