May 14, 2026

അധ്യാപനം ഇഷ്ടമാണോ? മാനന്തവാടി: ജി.വി.എച്ച്.എസ്.എസിൽ അധ്യാപക നിയമനം

0
template for wayanad news (14)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നിലവിലുള്ള അധ്യാപക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വൊക്കേഷണൽ ടീച്ചർ – അഗ്രികൾച്ചർ, നോൺ-വൊക്കേഷണൽ ടീച്ചർ- ജി.എഫ്.സി, നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഫിസിക്സ് എന്നീ തസ്തികകളിലാണ് നിയമനം.

വൊക്കേഷണൽ ടീച്ചർ-അഗ്രികൾച്ചർ തസ്തികയിലേക്ക് 50 ശതമാനം മാർക്കിൽ കുറയാത്ത പി.ജി ബിരുദമോ 60 ശതമാനം മാർക്കിൽ കുറയാത്ത ബി.എസ്.സി അഗ്രികൾച്ചർ ബിരുദമോ ആണ് യോഗ്യത. നോൺ-വൊക്കേഷണൽ ടീച്ചർ – ജി.എഫ്.സി, നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഫിസിക്സ് തസ്തികകളിലേക്ക് പി.ജി, ബി.എഡ്, സെറ്റ് എന്നിവയാണ് ആവശ്യം. താത്പര്യമുള്ളവർ മെയ് 18 രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *