May 15, 2026

ആർട്ടിഫിഷിൽ ഇന്റലിജൻസും കൃഷിയും -സമ്മർ ക്യാമ്പിന് തുടക്കമായി

0
template for wayanad news (3)
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ: അമ്പലവയൽ കൃഷി വിജ്ഞാനകേന്ദ്രവും സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻഡ്‌ റിസേർച്ച് സെന്റർ വയനാടും ചേർന്ന് നടത്തുന്ന ത്രിദിന സമ്മർ ക്യാമ്പിന് തുടക്കമായി. അമ്പലവയൽ ആർ.എ.ആർ.എസ് അസോസിയേറ്റ് ഡയറക്ടർ ഡോ.അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും കൃഷിയുമാണ് പ്രധാന വിഷയം. ഒപ്പം വാനനിരീക്ഷണം, പക്ഷിനിരീക്ഷണം, ട്രക്കിംഗ്, ക്രീയേറ്റീവ് ആക്ടിവിറ്റീസ്, ശാസ്ത്രപ്പാട്ടുകൾ, ഒറിഗാമി ലഘു അവതരണങ്ങൾ തുടങ്ങിയവയും ക്യാസിന്റെ ഭാഗമായുൾപ്പെടുത്തിയിട്ടുണ്ട്.

ഡോ.വി.പി.രാജൻ ഡയറക്ടർ കൃഷി വിജ്ഞാനകേന്ദ്രം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്റ്റെർക്ക് ക്യാമ്പ് ചെയർമാൻ പ്രൊഫ.കെ.ബാലഗോപാലൻ പ്രവർത്തനങ്ങളുടെ ലഘു അവതരണം നടത്തി. കെ.ടി. ശീ വത്സൻ, ഒ.കെ. പീറ്റർ, ഡോ. ശീരാം വിഷണു, ഡോ.ആർ.എൽ രതീഷ്, സജു രവീന്ദ്രൻ ഐ.റ്റി.ഇ.സി തിരുവനന്തപുരം, എ.സി. മാത്യൂസ്, ടി.പി. സന്തോഷ്, രത്നം വി എം തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും . സ്റ്റെർക്ക് സി.ഇ.ഒ. എം.എം. ടോമി സ്വാഗതവും പി.എ. ജോസഫ് ശാസ്ത സാഹിത്യപരിഷത്ത് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *