May 16, 2026

‘കെ.സി.വൈ.എം ‘ജീവനം 2026’: ശ്രദ്ധേയമായി രക്തദാന-കേശദാന ക്യാമ്പ്

0
template for wayanad news (8)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ജീവനം 2026′ രക്തദാന-കേശദാന ക്യാമ്പ് ശ്രദ്ധേയമായി.’വിശ്വാസ യുവത്വം സമുദായ-സാമൂഹിക പരിവർത്തനത്തിന്’ എന്ന ആപ്തവാക്യമുയർത്തി സംഘടിപ്പിച്ച ക്യാമ്പിൽ അമ്പതിലധികം പേർ രക്തദാനത്തിലും കേശദാനത്തിലും പങ്കാളികളായി. കൽപ്പറ്റ ഫൊറോന വികാരി ഫാ. ജോണി പെരുമാട്ടിക്കുന്നേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യുവത്വം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

രൂപതാ പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ രൂപതാ ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറയിൽ, രൂപതാ സെക്രട്ടറി ദിവ്യ പീറ്റർ പാട്ടശ്ശേരി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. കൽപ്പറ്റ മേഖലയുടെയും യൂണിറ്റിന്റെയും നേതൃത്വത്തിൽ കൽപ്പറ്റ ഡീ പോൾ പബ്ലിക് സ്കൂളിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കൽപ്പറ്റ എം.എസ്. പത്മയ്യ ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിലെ ഡോ. ശുഭയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് ക്യാമ്പ് നിയന്ത്രിച്ചത്. രൂപതാ പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ, രൂപതാ സെക്രട്ടറി ദിവ്യ പീറ്റർ പാട്ടശ്ശേരി എന്നിവർ രക്തം നൽകി ക്യാമ്പിന് മാതൃകയായി. വൈദികർ, സന്യസ്തർ, യുവജനങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പേർ രക്തദാനത്തിലും കേശദാനത്തിലും പങ്കാളികളായി.

പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ, വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറയിൽ, സെക്രട്ടറി ദിവ്യ പീറ്റർ പാട്ടശ്ശേരി, രൂപതാ ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, രൂപതാ ആനിമേറ്റർ സിസ്റ്റർ ടോം എസ്എബിഎസ്, രൂപതാ സിൻഡിക്കേറ്റ് അംഗം അഭിനന്ദ് കൊച്ചുമലയിൽ, മേഖല ഡയറക്ടർ ഫാ. വിനോയ് കളപ്പുരക്കൽ, മേഖല ആനിമേറ്റർ സിസ്റ്റർ ഡെയ്സി എസ്.എച്ച്, കൽപ്പറ്റ മേഖല പ്രസിഡന്റ് ആൽബിൻ ഈരവേലിൽ, വിവിധ മേഖല-യൂണിറ്റ് ഭാരവാഹികൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *