May 16, 2026

മാനന്തവാടി താന്നിക്കൽ ഡിവിഷനിൽ സമഗ്ര മാലിന്യനിർമ്മാർജ്ജന യത്നം നടത്തി

0
template for wayanad news (4)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നഗരസഭ താന്നിക്കൽ 19ാം ഡിവിഷനിൽ മഴക്കാല പൂർവ്വ സമഗ്ര മാലിന്യനിർമ്മാർജ്ജന യത്നം നടത്തി. നഗരസഭാ കൗൺസിലർ സ്മിതാ അനിൽ കുമാറിന്റെ നേതൃത്വത്തിൽ കുറുക്കൻമൂല ഹെൽത്ത് സെന്റർ സാനിറ്റേഷൻ കമ്മിറ്റി, ഹരിത കർമ്മസേന, താന്നിക്കൽ പ്രണവം വായനശാലാ പ്രവർത്തകർ, താന്നിക്കൽ പൗരാവലി എന്നിവർ ചേർന്നാണ് താന്നിക്കൽ ഡിവിഷന്റെ ഭാഗമായ പൊതു ഇടങ്ങളിൽ നിന്നും കാടുവെട്ടിത്തെളിച്ചും പ്ലാസ്റ്റിക്ക്, കുപ്പി മാലിന്യങ്ങൾ നീക്കം ചെയ്തും മാതൃകാപരമായ സന്നദ്ധ സേവനം നടത്തിയത്.

കുറുക്കൻമൂല ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഹരി, പ്രണവം വായനശാലാ ഭാരവാഹികളായ പി.സി.ജോൺ, എം.ടി. മാത്യു, ഇ.വി. വിനോദൻ, കെ.എം. ശോഭന, ബാബു ഫിലിപ്പ് കെ, ആലീസ് ടീച്ചർ, ഷൈല സത്യൻ എന്നിവർ നേതൃത്വം നൽകി.

സന്നദ്ധ പ്രവർത്തനങ്ങൾക്കിടെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉത്തരവാദിത്വമില്ലാതെ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നഗരസഭാ ആരോഗ്യ വിഭാഗം നടപടികൾ എടുക്കുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *