May 18, 2026

കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

0
template for wayanad news (19)
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: പഴയ വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ചിരാൽ സ്വദേശി മൂച്ചിയിൽ അറുമുകന്റെ മകൻ നാരായണൻ, നാരായണന്റെ ഭാര്യ, മകൻ എന്നിവരാണ് മരണപ്പെട്ടത്. നാരായണൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

ഭാര്യയെയും മകനെയും ഉടനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാരായണന്റെ മൃതദേഹം വൈത്തിരി ആശുപത്രിയിലും, ഭാര്യയുടെയും മകന്റെയും മൃതദേഹം മേപ്പടിയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *