അണ്ടര്‍ 12 ലീഗ് ക്രിക്കറ്റ്: യാസ് കമ്പളക്കാട് ജേതാക്കള്‍
കൃഷ്ണഗിരി: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച അണ്ടര്‍ 12 ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ യാസ് കമ്പളക്കാട് ജേതാക്കളായി. ചൂരല്‍മല ക്രിക്കറ്റേഴ്‌സ് ഡി സെന്റിനലാണ് റണ്ണേഴ്‌സ് അപ്പ്.
ടൂര്‍ണമെന്റിലെ മികച്ച ബാറ്ററായി സായൂജ് ദേവ്, ബൗളറായി മിലന്‍ റമീസ്, കീപ്പറായി രെഹാന്‍ മുഹമ്മദ്, ഓള്‍ റൗണ്ടറായി പി. ആദിദേവ്, താരമായി സച്ചിന്‍ ബാലകൃഷ്ണന്‍ എന്നിവരെ തെഞ്ഞെടുത്തു. സമാപനച്ചടങ്ങില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി നാസര്‍ മച്ചാന്‍, പ്രസിഡന്റ് എം.കെ. അബ്ദുള്‍സമദ്, എ.എം. നൂര്‍ഷ, സലിം കടവന്‍, ശശികുമാര്‍, അനീഷ് സാന്റോ, മുഹമ്മദ് നവാസ് എന്നിവര്‍ സമ്മാനവിതരണം നിര്‍വഹിച്ചു.





Leave a Reply