‘ശുചിത്വം ഉറപ്പാക്കാം’; മഹാ ശുചീകരണ യജ്ഞത്തിന് തുടക്കമായി
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ ജനകീയ മഹാ ശുചീകരണ പ്രവർത്തന യജ്ഞം ” തുടക്കത്തിന് ആരംഭം കുറിച്ചു. ആശുപത്രി പരിസരങ്ങളിലെ ശുചിത്വം ഉറപ്പാക്കുക, വെള്ളക്കെട്ട് ഒഴിവാക്കുക, കൊതുക് ജന്യ രോഗങ്ങൾ നിയന്ത്രിക്കുക, മാലിന്യ നിർമാർജനം കാര്യക്ഷമമാക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളൊടെയുള്ള ജനകീയ ശുചീകരണ പ്രവർത്തന യജ്ഞമാണ് ലക്ഷ്യമിടുന്നത്.
ആശുപത്രി, കോളേജ് ഹോസ്റ്റൽ, ഓഫീസ് പരിസരങ്ങൾ, ഡ്രെയിനേജ് സംവിധാനങ്ങൾ, മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങൾ തുടയിടങ്ങളിൽ സമഗ്ര ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. എല്ലാ വിഭാഗം ആളുകളും തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പികണം. പൊതുജനങ്ങളും ജീവനക്കാരും വിദ്യാർത്ഥികളും യജ്ഞത്തിൽ പങ്കാളികളാകും.
സ്കിൽ ലാബിൽ ജില്ലാതല ഉദ്ഘാടനം മാനന്തവാടി എം എൽ എ ഉഷാ വിജയൻ നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പ്രസിഡണ്ട് മീനാക്ഷി രാമൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ: ആർ ചന്ദ്നി, നഗരസഭ കൗൺസിലർ പി കെ ഹംസ, ആർ എം ഒ ഡോ: ജി ആർ ഫെസിൻ എന്നിവർ സംസാരിച്ചു. ഡോ: റിനി രവീന്ദ്രൻ വിഷയാവതരണം നടത്തി.





Leave a Reply