കൽപ്പറ്റ കാർഷിക വികസന ബാങ്കിന് മുൻപിൽ ധർണ്ണ നടത്തി
കൽപ്പറ്റ: കടാശ്വാസ പ്രകാരം ആനുകൂല്യം കഴിച്ചുള്ള തുക കൂടി വായ്പയിലേക്ക് അടച്ചുതീർത്ത ശേഷവും ആധാരങ്ങളും മറ്റു രേഖകളും തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറവും (എഫ്.ആർ.എഫ്) ഹരിതസേനയും സംയുക്തമായി കൽപ്പറ്റ കാർഷിക വികസന ബാങ്കിന് മുന്നിൽ ധർണ്ണ സമരം നടത്തി. ഉടനടി രേഖകൾ നൽകാത്ത മുഴുവൻ വായ്പക്കാർക്കും അവരുടെ രേഖകൾ തിരിച്ചുനൽകണമെന്ന് സമരം ആവശ്യപ്പെട്ടു. ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന ആക്റ്റിംഗ് ചെയർമാൻ എ.സി. തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ഹരിതസേന പ്രതിനിധി കെ. സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ റ്റി. ഇബ്രാഹീം സ്വാഗതം പറഞ്ഞു. എ.എൻ. മുകുന്ദൻ (എഫ് ആർ എഫ് ), എസ്. സുധാകര സ്വാമി (ഹരിതസേന), എം. സന്തോഷ് മൂപ്പൈനാട് (ഹരിതസേന), പി. ജോസ് പാലയാണ (ഹരിതസേന), പി. കുര്യൻ (എഫ്.ആർ.എഫ്), ഒ.ആർ. വിജയൻ (എഫ്.ആർ.എഫ്) എന്നിവർ സംസാരിച്ചു.





Leave a Reply