June 12, 2026

തോൽപ്പെട്ടിയിൽ ലോക പരിസ്ഥിതി ദിനാചരണം: വനമേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറി

0
IMG_20260612_171754
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വയനാട്ടിലെ വനമേഖലകളിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിച്ചു. വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച്, വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ, തോൽപ്പെട്ടി വൈൽഡ്‌ ലൈഫ് റെയ്ഞ്ച് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് തോൽപ്പെട്ടി റെയ്ഞ്ചിന്റെ ഭാഗമായ തെറ്ററോഡ് വനഭാഗത്ത് ശുചീകരണ പ്രവർത്തനം നടത്തിയത്. വനത്തിലൂടെ കടന്നുപോകുന്ന റോഡിന്റെ ഇരുവശങ്ങളിലും കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണ്ണമായും ശേഖരിച്ച് ചാക്കുകളിലാക്കി തുടർനടപടികൾക്കായി പഞ്ചായത്തിന്റെ ഹരിത കർമ്മ സേനയ്ക്ക് കൈമാറി.

 

വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നജ്മൽ അമീൻ എം. എൻ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) ടി. ബി. സത്യൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സി. എസ്. വേണു, എം. കെ. ശശി, സി. സി. രാജേന്ദ്രൻ, സുരേഷ് ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി. സരിത തുടങ്ങിയവർ പ്ലാസ്റ്റിക് നിർമ്മാർജ്ജന പരിപാടിയ്ക്ക് നേതൃത്വം നൽകി. തോൽപ്പെട്ടി റെയ്ഞ്ച് സ്റ്റാഫ് അംഗങ്ങൾ, ഇ.ഡി.സി അംഗങ്ങൾ, മാനന്തവാടി സോഷ്യൽ ഫോറസ്ട്രി സ്റ്റാഫ് എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *