സംരക്ഷണ മതിലിടിഞ്ഞ് വീണ് വീട് ഭാഗികമായി തകർന്നു
മാനന്തവാടി: സംരക്ഷണ മതിലിടിഞ്ഞ് വീണ് വീട് ഭാഗികമായി തകർന്നു. മാനന്തവാടി നഗരസഭാ മുൻ കൗൺസിലർ പുത്തൻപുര തലച്ചിറയിൽ ഷീജ മോബിയുടെ വീടാണ് തകർന്നത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സംരക്ഷണ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. മതിൽ പതിച്ച് വീടിന്റെ ഭിത്തി പൂർണ്ണമായും തകർന്നു.
ഇതിന് സമീപത്തായുള്ള മുറിയിലായിരുന്നു ഷീജയും മക്കളുമുണ്ടായിരുന്നത്. ചില്ലുകൾപൊട്ടിവീണ ശബ്ദം കേട്ടാണ് ഇവർ എഴുന്നേൽക്കുന്നത്. അപകടത്തെ തുടർന്ന് വീടിന്റെ ചുമരുകൾക്കും അടുക്കളയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ളതിനാൽ ഈ വീടിനനുള്ളിൽ എങ്ങനെ അന്തിയുറങ്ങും എന്ന ആശങ്കയിലാണ് വീട്ടുകാർ. നാട്ടുകാരുടെ സഹായത്തോടെ മണ്ണും കട്ടയും എടുത്തുമാറ്റി





Leave a Reply