മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ പ്രതിഭാ സംഗമം നടത്തി
മാനന്തവാടി: മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെയും ക്ഷീര കർഷകരുടെ മക്കളിൽ പരീക്ഷകളിൽ വിജയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ. സിന്ധു സെബാസ്റ്റ്യൻ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡന്റ് സണ്ണി ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മഞ്ജുഷ, സുമിത്ര, ഗിരിജ രാജേഷ്, അഭിജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ക്ലാസുകൾക്ക് ദിലീപ് ദാസപ്പൻ, ധന്യ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.





Leave a Reply