June 15, 2026

വിജയികളെ അനുമോദിച്ചു

0
IMG_20260615_175327
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കണിയാരം പ്രഭാത് വായനശാല ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. വായനശാല ഹാളില്‍ നടന്ന അനുമോദന പരിപാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ. രാജീവന്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അനുമോദനത്തോടനുബന്ധിച്ച് കെ. അബ്ദുല്‍ റഷീദ് കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നയിച്ചു. രാജു മൈക്കിള്‍, എ. സോമദാസ് എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി എ. കെ. റൈഷാദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. രാജേഷ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *