June 16, 2026

പ്രവർത്തക കൺവെൻഷനും രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും സംഘടിപ്പിച്ചു

0
WhatsApp Image 2026-06-16 at 11.32.58 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഗ്ലോബൽ കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി പ്രവർത്തക കൺവെൻഷനും രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും നടന്നു. ജില്ലയിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഗ്ലോബൽ കെഎംസിസി മെമ്പർമാർക്കും അവരുടെ കുടുംബങ്ങളിലും മാരക രോഗങ്ങളാൽ ചികിത്സയിൽ കഴിയുന്നവർക്കാണ് സഹായം വിതരണം ചെയ്തത്. കൽപ്പറ്റ ജില്ലാ മുസ്ലിംലീഗ് ഹൌസിൽ വെച്ച് നടന്ന ചടങ്ങ് മുസ്ലിംലീഗ് ജില്ലാപ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.

കെഎംസിസി ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് റസാഖ് അണക്കായി അധ്യക്ഷത വഹിച്ചു. മണ്ഡലം പഞ്ചായത്ത് കമ്മിറ്റികൾ മുഖേന വിതരണം ചെയ്യുന്ന ഫണ്ട് കൽപ്പറ്റ മണ്ഡലം ജനറൽ സെക്രട്ടറി അസീസ് വട്ടക്കണ്ടി ഏറ്റുവാങ്ങി. ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ലീഗ് ട്രഷറർ പി. കെ. അബൂബക്കർ റസാഖ് കൽപ്പറ്റ,  കെ.ഹാരിസ്, സലീം മേമന, എം. പി. നവാസ്, ഫൈസൽ മുട്ടിൽ, കെഎംസിസി ജില്ലാ കോർഡിനേറ്റർ അലി മക്കിയാട്, വൈസ് പ്രസിഡന്റ് മുഹമ്മദലി വാളാട്, നാസർ ഈന്തൻ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മണ്ഡലം പഞ്ചായത്ത് കെഎംസിസി നേതാക്കൾ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.എ. ഗഫൂർ വാരാമ്പറ്റ സ്വാഗതവും വൈസ് പ്രസിഡന്റ് റിയാസ് പി. കെ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *