വായന ജീവിതത്തിന്റെ ഭാഗമാക്കണം: ജില്ലാ കളക്ടർ
കൽപ്പറ്റ: വിദ്യാർത്ഥികൾ പഠനത്തിനും വിനോദങ്ങൾക്കുമൊപ്പം വായന നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു. മാനന്തവാടി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വായനാ മാസാചരണം ജില്ലാതല ഉദ്ഘാടനം നർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. വായന വിശാലമായ ലോകത്തിലേക്കാണ് നമ്മെ നയിക്കുന്നതെന്നും വായനാറിവ് ജീവിതത്തിൽ മുതൽക്കൂട്ടാണെന്ന ബോധ്യവുംവിദ്യാർഥികൾക്കുണ്ടാകണമെന്നും കളക്ടർ പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ പിഎൻ പണിക്കർ ഫൗണ്ടേഷൻ, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായി. എഴുത്തുകാരൻ വാസുദേവൻ ചീക്കല്ലൂർ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി ഗവ കോളേജ് പ്രിൻസിപ്പൽ ഡോ. സിനുമോൾ തോമസ് വായനാദിന സന്ദേശം നൽകി. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്കൂൾ തയ്യാറാക്കിയ സുവനീർ പി.ടി.എ പ്രസിഡന്റ് എൽ.ജെ ഷാജിത്തിന് നൽകി ജില്ലാ കളക്ടർ പ്രകാശനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി എസ് മൂസ വായനാദിന പ്രതിജ്ഞ ചൊല്ലി.
നഗരസഭാ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി ജോർജ്ജ്, വാർഡ് കൗൺസിലർ ഹംസ, പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ സുമ, അസിസ്റ്റന്റ് എഡിറ്റർ സൗമ്യ മത്തായി, സ്കൂൾ പ്രിൻസിപ്പൽ പി.സി തോമസ്,സ്കൂൾ എച്ച് എം സുരേഷ് കുമാർ, എസ്.എം.സി ചെയർമാൻ മൊയ്തൂട്ടി, മദർ പി.ടി.എ പ്രസിഡന്റ് ധന്യ, പി.ടി.എ എക്സിക്യുട്ടീവ് അംഗം നാസർ, പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി അർജുൻ പി ജോർജ്, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ സംസാരിച്ചു.





Leave a Reply