ബദ്റുൽ ഹുദയിൽ വായനാ ദിനാചരണം സംഘടിപ്പിച്ചു
പനമരം: ദേശീയ വായനാ ദിനത്തിന്റെ ഭാഗമായി ബദ്റുൽ ഹുദയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ഒ എം തരുവണ ഉദ്ഘടനം ചെയ്തു. പി ഉസ്മാൻ മൗലവിയുടെ അധ്യക്ഷത വഹിച്ചു.
പനമരം പ്രസ് ഫോറം പ്രസിഡന്റ് റസാഖ് പച്ചിലക്കാട്, സെക്രട്ടറി മൂസ കൂളിവയൽ എന്നിവരെ ചടങ്ങിൽ ഒ എം തരുവണ മെമന്റോ നൽകി അനുമോദിച്ചു. മാനേജർ നസീർ കൊട്ടത്തറ, നൗഫൽ അഹ്സനി, ഹാഫിൾ ഉമ്മർ, ഫറൂഖ് സഖാഫി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കായി ബുക്ക് ടെസ്റ്റ് മത്സരവും നടത്തി.





Leave a Reply