June 20, 2026

ജില്ലയിൽ ഡ്രൈ ഡേ ക്യാമ്പയിനും ബോധവൽക്കരണവും സംഘടിപ്പിച്ചു

0
IMG_20260620_124710
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മഴക്കാലത്ത് കൊതുകുജന്യ-ജലജന്യ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഡ്രൈ ഡേ ക്യാമ്പയിനും ഷിഗെല്ല ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.

ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നൂൽപ്പുഴ രാജീവ് ഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. രേഖ നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ ഉണ്ണികൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ജെറിൻ എസ്. ജെറോഡ് മുഖ്യപ്രഭാഷണം നടത്തി. വയറിളക്ക രോഗങ്ങൾ, ജലജന്യ-പ്രാണിജന്യ രോഗങ്ങൾ എന്നിവയെ ശാസ്ത്രീയമായി എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് ജൂനിയർ അഡ്‌മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ആര്യാ വിജയകുമാർ പരിശീലനം നൽകി.

 

ജില്ലാ വെക്‌ടർ കണ്ട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കൂടി പങ്കാളിത്തത്തോടെ സ്‌കൂൾ പരിസരത്തെ കൊതുകുകളുടെ ഉറവിട നശീകരണവും നടത്തി. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശ്രീനാഥ്, ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ.എം. മുസ്‌തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ പി.എം. ഫസൽ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കണ്ട്രോൾ ഓഫീസർ വി.പി. കൃഷ്‌ണകുമാർ, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്‌സ് സുബൈറത്ത്, നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *