തുടർച്ചയായി ഇടിഞ്ഞ് സ്വർണവില; പവന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു
കൽപ്പറ്റ: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 255 കുറഞ്ഞ് 12,845 രൂപയും പവന് 2,040 കുറഞ്ഞ് 1,02,760 രൂപയുമാണ് ഇന്നത്തെ വില. വെള്ളിവിലയിലും റെക്കോഡ് ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 10 രൂപയും കിലോക്ക് 10000 രൂപയും കുറഞ്ഞു. 235 രൂപയാണ് ഗ്രാം വില.
ഇന്നലെയും മിനിഞ്ഞാന്നും രണ്ടുതവണ വീതമാണ് സ്വർണവില കുറഞ്ഞത്. ഇന്നലെ രണ്ടു തവണയായി ഗ്രാമിന് 155രൂപ കുറഞ്ഞു. 13,100രൂപയും പവന് 1,04,800 രൂപയുമായിരു വിപണി ക്ലോസ് ചെയ്യുമ്പോഴുള്ള നിരക്ക്. ബുധനാഴ്ച ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയുമാണ് കുറഞ്ഞത്. 1,06,040 രൂപയായിരുന്നു വിപണി ക്ലോസ് ചെയ്യുമ്പോഴുള്ള വില.





Leave a Reply