June 27, 2026

ബേക്കറിയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും പണവും പിടികൂടി; ഉടമ അറസ്റ്റിൽ

0
IMG_20260627_115630
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിലെ പിലാക്കാവിലെ ബേക്കറിയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും പണവും പൊലീസ് പിടികൂടി. പിലാക്കാവ് ടൗണിൽ ആഷിഖ് ബേക്കറി എന്ന സ്ഥാപനം നടത്തുന്ന എം കെ ഇബ്രാഹിം (52) എന്നയാളെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ കെ കെ സോബിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കടയിൽ ഒളിപ്പിച്ച നിലയിൽ 25 കൂൾ ലിപ്പും 66 പാക്കറ്റ് ഹാൻസും കണ്ടെടുത്തത്. പുകയില ഉൽപ്പന്നങ്ങൾ വിറ്റ വകയിലുള്ള 1,89,570 രൂപയും പൊലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരെ കെപി ആക്ട്, കോട്‌പ ആക്ട് എന്നിവ പ്രകാരം കേസെടുത്തു. മുൻപും ഇയാൾ സമാന കേസുകളിൽ പ്രതിയാണ്. വിദ്യാർഥികളടക്കമുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *