യാത്രയയപ്പ് നൽകി
കൽപ്പറ്റ: 33 വർഷത്തെ സുദീർഘമായ പോലീസ് സേവനത്തിന് ശേഷം ഈ മാസം വിരമിക്കുന്ന സബ് ഇൻസ്പെക്ടർ ഒ.എസ്. ബെന്നിക്ക് യാത്രയയപ്പ് നൽകി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റികളും വയനാട് ജില്ലാ പോലീസ് സഹകരണ സംഘവും സംയുക്തമായാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ വെച്ച് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.കെ. അബ്ദുൽ ഷെരീഫ് ഉപഹാര സമർപ്പണം നടത്തി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.സി സജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റിസർവ്വ് ഇൻസ്പെക്ടർ ഒ.ടി. പീതാംബരൻ, കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതിയംഗം കെ.എം. ശശിധരൻ, കെ.പി.ഒ.എ ജില്ലാ ട്രഷറർ എൻ. ബഷീർ, കെ.പി.എ ജില്ലാ പ്രസിഡണ്ട് ബിപിൻ സണ്ണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.പി.എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക് സ്വാഗതവും, ജോയിൻറ് സെക്രട്ടറി പി.എസ്. അജീഷ് നന്ദിയും പറഞ്ഞു.





Leave a Reply