July 3, 2026

പ്ലസ് ടു യോ​ഗ്യതയുണ്ടോ? അങ്കണവാടി കം ക്രഷ് വർക്കർ നിയമനത്തിന് അപേക്ഷിക്കാം

0
WhatsApp Image 2026-07-03 at 9.48.56 AM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ശിശു വികസന പദ്ധതി ഓഫീസിന്റെ കീഴിലുള്ള കോൺവെന്റ് കുന്ന് അങ്കണവാടി കം ക്രഷിൽ അങ്കണവാടി കം ക്രഷ് വർക്കർ നിയമനം നടത്തുന്നു. മാനന്തവാടി നഗരസഭയിൽ സ്ഥിരതാമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള വനിതകൾക്കാണ് അവസരം. താഴെയങ്ങാടി വാർഡ് 25ലെ താമസക്കാർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 18-35 വയസ്. പട്ടികവിഭാഗങ്ങൾക്ക് മുന്ന് വർഷം വരെ ഇളവ് ലഭിക്കും.

അപേക്ഷകളും വിശദവിവരങ്ങളും മാനന്തവാടി തലശ്ശേരി റോഡിലുള്ള ശിശു വികസന പദ്ധതി ഓഫീസിൽ ലഭിക്കും. ജൂലൈ എട്ട് വൈകുന്നേരം അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. ഫോൺ: 04935 240324, 8086311616.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *