“പഞ്ചായത്തിൽ ഒരു ദിനം ഒരുമിച്ച്” മൈത്രേയനുമായി സംവദിക്കാം
കൽപറ്റ : ജീവിതം – കുടുംബം – ജനാധിപത്യം എന്ന വിഷയത്തിൽ കേരളത്തിലെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും ജനങ്ങളുമായി സംവദിക്കുന്ന “പഞ്ചായത്തിൽ ഒരു ദിനം ഒരുമിച്ച്” എന്ന ജനകീയ സംവാദ സദസുകൾക്ക് വയനാട് ജില്ലയിൽ തുടക്കം. കേരളത്തിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ മൈത്രേയനും പോൾസൺ റാഫേലുമാണ് ഈ സംവാദ പരിപാടിയുമായി ഓരോ ഗ്രാമ നഗര പ്രദേശങ്ങളിലും എത്തുന്നത്. ഈ വിഷയത്തിൽ തങ്ങളുടെ അറിവുകൾ ജനങ്ങളുമായി പങ്കു വെക്കുകയും ജനങ്ങളിൽ നിന്നുയർന്നു വരുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൂടി ചേർത്ത് ജനാധിപത്യത്തിന് കൂടുതൽ മിഴിവേകുന്നതിനുള്ള പരിശ്രമങ്ങൾക്ക് തുടക്കമിടുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രദേശിക ലൈബ്രറികൾ, ക്ലബുകൾ. കൂട്ടായ്മകൾ എന്നിവയുടെ പങ്കാളിത്തത്തോടും സഹകരണത്തോടെയുമാണ് “പഞ്ചായത്തിൽ ഒരു ദിനം ഒരുമിച്ച് ” സംഘടിപ്പിക്കുന്നത്.
ജൂലയ് 5 ഞായറാഴ്ച വൈത്തിരി പഞ്ചായത്തിലെ സർവീസ് സഹകരണ ബാങ്ക് ഹാളിൽ രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് ആദ്യ പരിപാടി.തുടർന്ന് ജൂലയ് 7 ന് കൽപറ്റ നഗരസഭയിലെ കൈനാട്ടി പത്മപ്രഭാ ഗ്രന്ഥശാല,8 ന് പടിഞ്ഞാറത്തറ സംസ്കാര ലൈബ്രറി,9 ന് കണിയാമ്പറ്റ നവജീവൻ വായനശാല വരദൂർ , 10 ന് കോട്ടത്തറ പൊതുജന വായനശാല യുവശബ്ദം ഗ്രന്ഥാലയം വണ്ടിയാമ്പറ്റ , 11 ന് പുൽപള്ളി ജയ്ഹിന്ദ് ലൈബ്രറി, 12 ന് മീനങ്ങാടി, 15 ന് നെൻമേനി എന്നിവിടങ്ങളിലും തുടർന്ന് മറ്റ് പഞ്ചായത്തുളിലും നഗരസഭകളിലും ജനകീയ സംവാദം നടക്കും





Leave a Reply