July 4, 2026

ദൈനംദിന പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരില്ല; താളം തെറ്റി വയനാട് ടൗൺഷിപ്പ് നിർമാണം

0
WhatsApp Image 2026-07-04 at 10.26.04 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഉദ്യോഗസ്ഥരില്ലാതെ വയനാട് ടൗൺഷിപ്പ് നിർമാണം ഇഴയുന്നു. വയനാട് ടൗൺഷിപ്പ് ദൈനംദിന പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരില്ല. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ മാറ്റിയിട്ട് മാസങ്ങൾ പിന്നിടുന്നു. പ്രോജക്ട് മാനേജർ, ക്വാളിറ്റി കൺട്രോൾ എൻജിനീയർമാർ, സൈറ്റ് സൂപ്പർവൈസർമാർ എന്നിവരുമില്ല. ടൗൺഷിപ്പിൽ നിന്ന് പിൻവലിച്ച ഉദ്യോഗസ്ഥർക്ക് പകരം നിയമനം നടത്താതെ സർക്കാർ.

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായുള്ള വീടുകളുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്. നിർമാണത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിച്ചിരുന്ന കിഫ്‌കൊൺ ഉദ്യോഗസ്ഥരെയാണ് ഒരാഴ്ച മുമ്പ് മാറ്റിയത്. ഈ വരുന്ന സെപ്റ്റംബറിലായിരുന്നു രണ്ടാം ഘട്ട വീടുകളുടെ നിർമാണം പൂർത്തിയാക്കി നൽകാമെന്ന് സർക്കാർ അറിയിച്ചിരുന്നത്. ചീഫ് കൃത്യമായ മേൽനോട്ടം ഇല്ലാത്തതിനാൽ നിർമാണം നീണ്ടു പോകാൻ സാധ്യത. നിർമാണം ഇഴയുന്നതിൽ ദുരന്തബാധിതർക്കിടയിൽ ആശങ്കയുണ്ട്. മാറ്റിയ ഉദ്യോഗസ്ഥർക്ക് പകരം നിയമനം വേഗത്തിൽ ആക്കണമെന്നാണ് ദുരിതബാധിതർ ആവശ്യപ്പെടുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *