തലപ്പുഴയിൽ മരം വീണ് ഗതാഗത തടസ്സം; അഗ്നിരക്ഷാ സേന മരം മുറിച്ചു നീക്കി
തലപ്പുഴ: മാനന്തവാടി – നെടുംപൊയിൽ റോഡിലെ തലപ്പുഴ 43-ൽ ഇന്ന് രാവിലെ പത്തരയോടെ മരം വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ സേനയുടെ ഒരു യൂണിറ്റ് ഉടൻ തന്നെ സ്ഥലത്തെത്തുകയും, റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി ഗതാഗതം പൂർണ്ണപൂർവ്വസ്ഥിതിയിലാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും ഇതേ റോഡിൽ തലപ്പുഴയ്ക്ക് സമീപം സമാനമായ രീതിയിൽ മരം വീണ് ഗതാഗത തടസ്സമുണ്ടായിരുന്നു. അന്നും അഗ്നിരക്ഷാ സേന കൃത്യസമയത്ത് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.





Leave a Reply