ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നന്ദുവിനെ ആദരിച്ചു
പുൽപ്പള്ളി: ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച നന്തു സി. എസിനെ സി.പി.എം പാക്കം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു. പുൽപള്ളി ഏരിയ കമ്മറ്റി അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ ബിന്ദു പ്രകാശ് നന്ദുവിന് മെമെന്റോ നൽകി ആദരവ് സമർപ്പിച്ചു. ചടങ്ങിൽ പാക്കം ബ്രാഞ്ച് സെക്രട്ടറി പി. ജെ. ഷിബു അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ സഖാവ് പാക്കം ബാബു, വാർഡ് മെമ്പർ ബാബു മൈലാടി, മുൻ മിലിട്ടറി ഉദ്യോഗസ്ഥൻ വിൽസൺ കച്ചറയിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.





Leave a Reply