പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം: അപേക്ഷ ക്ഷണിച്ചു
പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതാ ഘടക പദ്ധതികൾ, വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിനായി ‘കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ’ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യു), വനിതാ പഠനം/ജെൻഡർ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷകർക്ക് സാധാരണയായി 18-നും 40-നും ഇടയിൽ പ്രായമുണ്ടായിരിക്കണം. സംസ്ഥാന സർക്കാർ ചട്ടങ്ങൾ പ്രകാരം പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും (ഒ.ബി.സി) ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ബാധകമായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് കാര്യാലയത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ അപേക്ഷിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ഈ മാസം 14-ാം തീയതി വൈകുന്നേരം 5 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് 04936-240221 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.





Leave a Reply