കള്ളാടി മണ്ണിടിച്ചിൽ: മൃതദേഹങ്ങൾ എംബാം ചെയ്ത് കൈമാറി
മേപ്പാടി: കള്ളാടി മണ്ണിടിച്ചിലിൽ മരണപ്പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും എംബാം നടപടികൾ പൂർത്തീകരിച്ച് കരാർ കമ്പനിയായ ഡി. ബി. എൽ അധികൃതർക്ക് കൈമാറിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം മൊയ്തീൻ ഷാ അറിയിച്ചു. ജാർഖണ്ഡ് സ്വദേശിയായ അൻമോലിൻ്റെ മൃതദേഹം കൈമാറി രാത്രി 8.30 ഇൻഡിഗോ വിമാനത്തിൽ റാഞ്ചിയിലെത്തിക്കും.വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് മറ്റു മൃതദേഹങ്ങളും അതത് സ്വദേശങ്ങളിൽ എത്തിക്കുമെന്ന് ഡി.ബി എൽ അധികൃതർ അറിയിച്ചു.





Leave a Reply