July 10, 2026

സ്വകാര്യ ബസ് യാത്രികരിൽ നിന്നും എംഡിഎംഎ പിടികൂടി; രണ്ട് യുവാക്കൾ അറസ്റ്റിൽ

0
WhatsApp Image 2026-07-10 at 6.44.47 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സ്വകാര്യ ബസ് യാത്രികരിൽ നിന്നും എംഡിഎംഎ പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ മറ്റത്തൂർ മണക്കാഞ്ചേരി വീട്ടിൽ മുഹമ്മദ് ആസിഫ്, തിരൂരങ്ങാടി ഒരുക്കുങ്ങൽ കുനാരി പെരുന്തറ വീട്ടിൽ ഇർഷാദലി എന്നിവരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും മാനന്തവാടി പോലീസും മൈസൂർ റോഡ് ചെറ്റപ്പാലത്ത് വച്ച് ഇന്ന് പുലർച്ചെ നടത്തിയ വാഹനം പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

സ്വകാര്യ ബസിൽ ബംഗളൂരുവിൽ നിന്നും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ഇരുവരും. ഇവരിൽ നിന്ന് 0.25 ഗ്രാം എംഡിഎംഐ പിടിച്ചെടുത്തു. എസ് ഐ മാരായ കെ കെ സോബിൻ, വി എം രമേശ്, എസ് സിപിഒ ഒ.പി സാജർ എന്നിവ അടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *