July 12, 2026

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ: സംഘാടക സമിതി രൂപീകരിച്ചു

0
WhatsApp Image 2026-07-12 at 7.25.48 PM
By ന്യൂസ് വയനാട് ബ്യൂറോ

ദ്വാരക: ഡിസംബർ 20 മുതൽ 23 വരെ ദ്വാരകയിൽ നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ (ഡബ്ല്യു എൽഎഫ്) മൂന്നാം എഡിഷൻ്റെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന കർഷക ക്ഷേമ കാർഷിക വികസന വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദിഖ് മുഖ്യരക്ഷാധികാരിയും ഐസി ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി എസ് ദേവമനോഹർ, മുൻമന്ത്രി ഒ.ആർ കേളു എന്നിവർ രക്ഷാധികാരികളുമായ കമ്മിറ്റിയാണ് രൂപീകരിച്ചത്.
ഉഷ വിജയൻ എംഎൽഎയാണ് സംഘാടക സമിതി ചെയർപേഴ്സൺ.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ സുധാകരൻ, മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, ബത്തേരി നഗരസഭാ ചെയർപേഴ്സൺ റസീന ഖാദർ, കൽപ്പറ്റ നഗരസഭാ ചെയർമാൻ പി. വിശ്വനാഥൻ, നോബർട്ടൈൻസ് പ്രിലേറ്റ് ഫാ. ജോസ് മുരിക്കൻ എന്നിവർ വൈസ് ചെയർപേഴ്സൺമാരാണ്. ജില്ലാ ലൈബ്രറി കൌൺസിൽ സെക്രട്ടറി പി.കെ. സുധീറിനെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു.

സംഘാടക സമിതി യോഗം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ. ജോസ്, ഫെസ്റ്റിവൽ കോഓർഡിനേറ്റർ ഷാജൻ ജോസ്, ഡബ്ല്യു എൽ എഫ് ട്രസ്റ്റി ഷിൽസൺ മാത്യു, സംഘാടക സമിതി മുൻ ചെയർമാൻ സംഷാദ് മരക്കാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എം.ജി ബിജു, സൂപ്പി പള്ളിയാൽ, വിനോദ് തോട്ടത്തിൽ, സി.എം സന്തോഷ്, കെ.എം ഷിനോജ്, ബിനു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. മീഡിയ കമ്മിറ്റി കൺവീനർ വി.എം ഷൈജിത്ത് നന്ദി പ്രകാശിപ്പിച്ചു.

ഫെസ്റ്റിവൽ പ്രവേശന പാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ ഏറ്റുവാങ്ങി. ഇത്തവണ സാഹിത്യോത്സവത്തിൽ പുസ്തകോത്സവത്തിന് പുറമെ ഫാർമേഴ്സ് മാർക്കറ്റ്, ഫ്ലവർ ഷോ, ഫുഡ് ഫെസ്റ്റിവൽ, ഇൻ്റർനാഷണൽ അക്കാഡമിക് കോൺഫറൻസ്, ആർട്ടിസ്റ്റ് അരീന തുടങ്ങിയവയും പ്രശസ്ത സംഗീതജ്ഞർ ഉൾപ്പെടെ പങ്കെടുക്കുന്ന കലാപരിപാടികളും ഉണ്ടാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *