July 14, 2026

ഗവ. സർവജന സ്കൂളിൽ വിദ്യാർത്ഥികൾക്കായി ആരോഗ്യ-ശുചിത്വ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

0
WhatsApp Image 2026-07-14 at 7.34.12 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ആരോഗ്യ-ശുചിത്വ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹയർ സെക്കൻഡറി തലത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ മാനസിക ഉല്ലാസവും വ്യക്തിത്വ വികാസവും ലക്ഷ്യമിട്ടായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്.

സ്കൂൾ പ്രിൻസിപ്പാൾ പി. എ. അബ്ദുൾനാസർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിനായക ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം ഡോ. മസൂദ എം. ക്ലാസിന് നേതൃത്വം നൽകി.കൗമാരപ്രായത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന വിവിധങ്ങളായ മാനസിക വെല്ലുവിളികളെക്കുറിച്ചും, അവയെ എങ്ങനെ ക്രിയാത്മകമായി മറികടക്കാമെന്നതിനെക്കുറിച്ചും അവർ വിദ്യാർത്ഥികളുമായി വിശദമായി സംവദിച്ചു.

ചടങ്ങിൽ സൗഹൃദ ക്ലബ് കോർഡിനേറ്റർ ഷാനി പി. ജി. ചടങ്ങിൽ സ്വാഗതവും കരിയർ ഗൈഡൻസ് കോർഡിനേറ്റർ വിജി യു. പി. നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *