July 15, 2026

ലഹരിക്കെതിരെ താളമിട്ട് പനമരം ജിഎച്ച്എസ്എസിലെ ചലഞ്ചേഴ്സ് ക്ലബ്

0
WhatsApp Image 2026-07-15 at 12.49.17 PM
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പതിവ് ലഹരിവിരുദ്ധ റാലികൾക്കും പ്രഭാഷണങ്ങൾക്കും പകരം വേറിട്ടൊരു വഴി തിരഞ്ഞെടുത്തിരിക്കുകയാണ് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. കേരളത്തിന്റെ തനത് കലാരൂപമായ കൈകൊട്ടിക്കളിയിലൂടെ ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണ സന്ദേശം പകരുകയാണ് സ്കൂളിലെ ‘ചാലഞ്ചേഴ്സ് ക്ലബ്’.

​ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് കുട്ടികൾ തന്നെയാണ് ഇതിന്റെ പാട്ടുകളും ചുവടുകളും സ്വയം തയ്യാറാക്കിയത്. അധ്യാപകരായ രേഖ കെ., നവാസ് ടി. എന്നിവരുടെ നേതൃത്വത്തിലാണ് ഈ വേറിട്ട കൂട്ടായ്മ അണിയറയിൽ ഒരുങ്ങിയത്.
​ഇസാഫ് ഫൗണ്ടേഷനുമായി സഹകരിച്ച് വയനാട് ജില്ലയിലെ അഞ്ചോളം സ്കൂളുകളിൽ ഈ കുട്ടിക്കൂട്ടം ഇതിനകം പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *