കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് വൈത്തിരി താലൂക്ക് കമ്മിറ്റി രൂപീകരിച്ചു; ടൂറിസം കേന്ദ്രങ്ങൾ തുറക്കണമെന്ന് ആവശ്യം
വൈത്തിരി: ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ വിഭാഗം ആളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) വൈത്തിരി താലൂക്ക് തല കമ്മിറ്റി രൂപീകരിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.പി. ആലി യോഗം ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിൽ നിലവിൽ അടഞ്ഞു കിടക്കുന്ന പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ മീൻമുട്ടി വെള്ളച്ചാട്ടം, നീലിമല വ്യൂ പോയിന്റ്, സൺറൈസ് വാലി എന്നിവ സഞ്ചാരികൾക്കായി എത്രയും വേഗം തുറന്നു കൊടുക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി. വയനാട് ജില്ലാ ജനറൽ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.കെ. മുരളി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ആർ. ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്), വർഗീസ് എ. (വർക്കിംഗ് പ്രസിഡന്റ്), ആകുൽ ഇസ്മായിൽ (സെക്രട്ടറി), വർഗീസ് എ. ഒ. (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ വർഗീസ് എ., ആർ. ഉണ്ണികൃഷ്ണൻ, ജോജി ജേക്കബ്, ഉമ്മർ പഞ്ചാര, സനൂപ് എന്നിവർ സംസാരിച്ചു.





Leave a Reply